Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ വിപ്പ് ലംഘിച്ച എം.എല്‍.എമാരെ  അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ്

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ ബജറ്റ് അവതരണത്തിന് മുമ്പ് നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുകണ്ടം ചാടി. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ബജറ്റ് അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ എല്ലാ എംഎല്‍എമാരും ഹാജരാവണമെന്നു കോണ്‍ഗ്രസ് , ജെഡിഎസ് കക്ഷികള്‍ വിപ്പ് നല്‍കിയിരുന്നു. രമേഷ് ജര്‍ക്കിഹോളി, ഹി നാഗേന്ദ്ര, കെ മഹേഷ് ,ഉമേഷ് യാദവ് എന്നിവരാണ് മുങ്ങിയത്. 
കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യയാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. വിപ്പ് ലംഘിച്ച എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ബജറ്റ് അവതരണത്തിന് മുമ്പാണ് കോണ്‍ഗ്രസ് നീക്കമെന്നത് ശ്രദ്ധേയമാണ്. സ്പീക്കര്‍ ഇവര്‍ക്ക് എതിരെ നടപടിയെടുത്താല്‍ പോലും കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിന് രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷം നിയമസഭയിലുണ്ടായും.
അതേസമയം, മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അവതരിപ്പിക്കുന്ന ബജറ്റ് പാസാക്കാനുള്ള അംഗബലം ഭരണപക്ഷത്തിന് ഇല്ലാതായാല്‍ ഇക്കാര്യം ചൂണ്ടികാട്ടി കര്‍ണാടക സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ആവശ്യപ്പെടാനാണ് ബിജെപിയുടെ നീക്കം. എന്നാല്‍ ഇത് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് നീക്കം. നേരത്തെ തന്നെ സഭയിലെത്താത്ത എംഎല്‍എമാരോട് നിര്‍ബന്ധമായും പങ്കെടുക്കണമെന്നും അല്ലാത്തപക്ഷം കൂറുമാറ്റ നിരോധന നിയമപ്രകാരം കര്‍ശന നടപടിയെടുക്കുമെന്ന അന്ത്യശാസനവും കോണ്‍ഗ്രസ് നല്‍കിയിരുന്നു.
കോണ്‍ഗ്രസ്‌ജെഡിഎസ് സര്‍ക്കാരിനെ വീഴ്ത്താന്‍ പഠിച്ച പണി പതിനെട്ടും ബിജെപി പയറ്റിവരുകയാണ്. 

Latest News