ന്യൂദല്‍ഹി- അലിഗഢ് മുസ്ലിം സര്‍വകലാശാല ക്യാമ്പസില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അന്ത്യശാസനം നല്‍കി ബി.ജെ.പി യുവജന വിഭാഗം. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് 15 ദിവസം സമയം നല്‍കിയതായി യുവജനവിഭാഗം ജില്ലാ പ്രസിഡന്റ് മുകേഷ് സിംഗ് പറഞ്ഞു. വൈസ് ചാന്‍സലര്‍ തീരുമാനമെടുത്തില്ലെങ്കില്‍ നൂറു കണക്കിനു പ്രവര്‍ത്തകരുമായി ചെന്ന് ക്യാമ്പസിനകത്ത് മൂര്‍ത്തിയെ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.