ബഗ്ദാദ്- ഇറാഖില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പുറത്താക്കാന്‍ ഇറാന്‍ അനുകൂല ശിയാ സായുധ സംഘങ്ങള്‍ തയാറെടുക്കുന്നു. പുതിയ നിയമം പാസാക്കിയോ ബലം പ്രയോഗിച്ചോ യു.എസ് സേനയെ പുറത്താക്കേണ്ടി വരുമെന്നാണ് ശിയാ ഗ്രൂപ്പുകളുടെ നേതാക്കള്‍ പറയുന്നത്. ഇറാഖില്‍ സൈന്യത്തെ നിലനിര്‍ത്തുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കു പിന്നാലെയാണ് സായുധ സംഘങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.
ഇറാഖില്‍ തുടരാനാണ് അധിനിവേശ സേനക്ക് താല്‍പര്യമെങ്കില്‍ അവരോട് പൊരുതാന്‍ ഓരോ ഇറാഖി പൗരനും അധികാരമുണ്ടെന്ന് ഇറാഖിലെ ഹിസ്ബുല്ല ബ്രിഗേഡ് വക്താവ് മുഹമ്മദ് മൊഹീ പറഞ്ഞു. സായുധ സംഘമായ അസൈബ് അഹ് ലുല്‍ ഹഖ് നേതാവ് ഖൈസ് അല്‍ ഖസാലിയും ഇതേ മുന്നറിയിപ്പ് ആവര്‍ത്തിച്ചു.
2003നും 2011 നുമിടയില്‍ ഇറാഖില്‍ 4500 ഇറാഖി സൈനികരാണ് കൊല്ലപ്പെട്ടത്. ആയുധമെടുത്ത് കൂടുതല്‍ രക്തമൊഴുക്കുന്നതിനുമുമ്പ് ജനപ്രതിനിധികള്‍ക്ക് ഒരു അവസരം നല്‍കുമെന്നും അവര്‍ യു.എസ് സൈനികരെ രാജ്യത്തുനിന്ന് പുറത്താക്കാന്‍ നിയമം നിര്‍മിക്കണമെന്നും മൊഹീ പറഞ്ഞു.