Sorry, you need to enable JavaScript to visit this website.

ദേവസ്വം പറഞ്ഞത് മുന്‍ നിലപാട്, വിശദീകരണം തേടേണ്ട സാഹചര്യമില്ല- കമ്മീഷണര്‍


തിരുവനന്തപുരം- ദേവസ്വം ബോര്‍ഡ് തീരുമാനിച്ച കാര്യം മാത്രമാണ് അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞതെന്ന് ദേവസ്വം കമ്മീഷണര്‍ എ. വാസു. ദല്‍ഹിയില്‍നിന്നെത്തിയ അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
സുപ്രീം കോടതിയിലെ വാദത്തിന്റെ പേരില്‍ വിവാദ്ത്തിന്റെ ആവശ്യമില്ല. യുവതീപ്രവേശ വിഷയത്തില്‍ സുപ്രീം കോടതി വിധി വന്ന ശേഷം ദേവസ്വം ബോര്‍ഡ് ഒരു നിലപാട് സ്വീകരിച്ചിരുന്നു. റിവ്യൂ ഹരജികളില്‍ കോടതി അഭിപ്രായം ചോദിച്ചപ്പോള്‍ അത് പറഞ്ഞു.
റിവ്യൂ ഹരജി മാത്രമാണ് കോടതി പരിഗണിച്ചത്. സാവകാശ ഹരജിയല്ല. ദേവസ്വം ബോര്‍ഡ് കൊടുത്ത സാവകാശ ഹരജിക്ക് ഇനി പ്രസക്തിയുണ്ടോ എന്നറിയില്ല. ഇക്കാര്യം ദേവസ്വം ബോര്‍ഡാണ് പറയേണ്ടത്.
 വിശദീകരണം തേടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞതായി തനിക്കറിയില്ല. വിശദീകരണം നല്‍കേണ്ട സാഹചര്യമൊന്നുമുണ്ടായിട്ടില്ല. അഭിഭാഷകരുമായി കൂടിയാലോചിച്ചാണ് എല്ലാം ചെയ്തത്. താന്‍ ഒറ്റക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News