കൊല്‍ക്കത്ത- എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി.
ഗൗരവമുള്ള കേസല്ല. സാധാരണപോലെ നോട്ടീസ് എല്ലാവര്‍ക്കും അയക്കുന്നുവെന്നേയുള്ളൂ. അതുകൊണ്ട് ഞങ്ങള്‍ (കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും)ഒരുമിച്ചാണ് നില്‍ക്കുന്നത്. ഞങ്ങള്‍ ഒറ്റക്കെട്ടാണ് വധ്രയുടെ ചോദ്യം ചെയ്യലിനെ കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് മമത പറഞ്ഞു. തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് കേന്ദ്രം മനഃപൂര്‍വം ചെയ്യുന്നതാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.