ന്യൂദല്‍ഹി- റീപോ നിരക്കില്‍ റിസര്‍വ് ബാങ്ക് കാല്‍ ശതമാനം കുറവു വരുത്തി. ഇതോടെ, ഭവന, വാഹന വായ്പാ നിരക്കുകളില്‍ കുറവു വരും.
ആര്‍.ബി.ഐ ഗവര്‍ണറുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി 17 മാസത്തിനു ശേഷമാണ് പലിശ നിരക്കില്‍ കുറവ് വരുത്തുന്നത്. റിവേഴ്‌സ് റീപ്പോ, കരുതല്‍ ധനാനുപാത നിരക്ക് എന്നിവയില്‍ മാറ്റം വരുത്തിയിട്ടില്ല. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ധനാവലോകന യോഗത്തിലാണ് തീരുമാനങ്ങള്‍.
വരുന്ന ഏപ്രിലോടെ പലിശ നിരക്കില്‍ കുറവു വരുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് യോഗം പലിശ നിരക്കില്‍ കുറവു വരുത്തിയിരിക്കുന്നത്. റീപ്പോ നിരക്ക് 6.50 എന്ന അടിസ്ഥാന നിരക്കില്‍നിന്നാണ് 6.25 ശതമാനമായി കുറഞ്ഞിരിക്കുന്നത്.