Sorry, you need to enable JavaScript to visit this website.

മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കും- കമല്‍ഹാസന്‍

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അധ്യക്ഷന്‍ കമല്‍ഹാസന്‍ . മുന്നണി സംവിധാനത്തില്‍ വിശ്വാസമില്ലെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ഹാസന്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും പുതുച്ചേരിയിലും മത്സരിക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ കരുത്ത് മനസ്സിലാകുമെന്നും അഭിമുഖത്തില്‍ കമല്‍ഹാസന്‍ വ്യക്തമാക്കി.
നേരത്തെ കോണ്‍ഗ്രസുമായി മക്കള്‍ നീതിമെയ്യം സഖ്യത്തിലേര്‍പ്പെടുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. ഇതിനെയെല്ലാം തള്ളിയിരിക്കുകയാണ് കമല്‍ഹസന്‍ ഇപ്പോള്‍ .
നിലവില്‍ ജനങ്ങളുടെ അഭിപ്രായം തേടുന്നതിന്റെ ഭാഗമായി മധുരയില്‍ പര്യടനത്തിലാണ് താരം. വിജയകാന്തിന്റെ ഡിഎംഡികെയെപോലെ ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് തെളിയിക്കുകയാണ് കമല്‍ഹാസന്റെ ലക്ഷ്യം. അതിനു ശേഷം മുന്നണികളിലെത്തി മികച്ച സ്ഥാനം നേടാം. എന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം കമല്‍ഹാസന് തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

Latest News