Sorry, you need to enable JavaScript to visit this website.

തെലുങ്ക് നടി നാഗ ഝാന്‍സി തൂങ്ങി മരിച്ച നിലയില്‍

ഹൈദരാബാദ്- തെലുങ്ക് നടി നാഗ ഝാന്‍സിയെ (21) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. കോളിങ് ബെല്‍ അടിച്ചിട്ടും തുറക്കാത്തതിനെത്തുടര്‍ന്ന് സഹോദരന്‍ ദുര്‍ഗ പ്രസാദ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തി വാതില്‍ തുറന്നപ്പോള്‍ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മാ ടിവിയിലെ പവിത്ര ബന്ധനി’ലെ അഭിനയത്തിലൂടെയാണു ഝാന്‍സി പ്രശസ്തയായത്. നിരവധി ചിത്രങ്ങളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.
ഫ്‌ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം. മരിക്കുന്നതിനു കുറച്ചുമുന്‍പുവരെ ഒരു പുരുഷനുമായി ചാറ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആറുമാസമായി ഇരുവരും തമ്മില്‍ അടുപ്പമായിരുന്നു. ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ഝാന്‍സി വിഷാദത്തിലായിരുന്നുവെന്നാണ് സൂചന.  ഝാന്‍സിയുടെ മൊബൈല്‍ പിടിച്ചെടുത്തിട്ടുണ്ട്. കോള്‍, ചാറ്റ് വിവരങ്ങള്‍ പരിശോധിക്കുകയാണ്.

 

Latest News