ന്യൂദല്‍ഹി- ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹരജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചു. എന്‍.എസ്.എസിന്റെ പുനഃപരിശോധനാ ഹരജിയാണ് ആദ്യം പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരന്‍ ആണു എന്‍എസ്എസിനു വേണ്ടി ഹാജരുള്ളത്. വിധിയില്‍ പിഴവുണ്ടെന്ന് പരാശര്‍ വാദിച്ചു. എന്നാല്‍ വിധിയില്‍ പിഴവ് എന്താണെന്നു വിശദീകരിക്കാന്‍ ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടു. പിഴവ് വിശദീകരിക്കാമെന്ന് പരാശരന്‍ അറിയിച്ചു. ഭരണഘടനയുടെ 15-ാം ആ്ര്‍ട്ടിക്ക്ള്‍ പ്രകാരം ക്ഷേത്രങ്ങളെ പൊതുഇടമാക്കി തുറന്നു കൊടുക്കുന്നത് ശരിയല്ലെന്നും ഇതു പ്രകാരം ക്ഷേത്രത്തിലെ ആചാരങ്ങള്‍ മാറ്റുന്നത് തെറ്റാണെന്നും പരാശരന്‍ വാദിച്ചു. എന്നാല്‍ ഈ വാദത്തെ മുതിര്‍ന്ന അഭിഭാഷകനായ ആര്‍.എഫ് നരിമാന്‍ എതിര്‍ത്തു. വിധി കേള്‍ക്കാനായി കോടതി മുറിയില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ്.
Parasaran submits that the exclusionary practise in Sabarimala is based on the character of the deity, which is that of Naishtika Brahmachari #Sabarimala #SabarimalaReview
— Live Law (@LiveLawIndia) February 6, 2019
Parasaran says that the judgment did not consider the crucial aspect that Article 15(2) does not cover religious places. The omission to consider this aspect constitutes an error apparent on record, he says #Sabarimala #SabarimalaReview
— Live Law (@LiveLawIndia) February 6, 2019