ന്യൂദല്‍ഹി- ശബരിമല യുവതീപ്രവേശ വിഷയത്തില്‍ തന്ത്രി കണ്ഠര് രാജീവരര്‍ക്കെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി, റിവ്യൂ ഹരജികള്‍ക്കൊപ്പം സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കുമെന്നു സൂചന. രാവിലെ 10.30 നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് റിവ്യൂ ഹരജികള്‍ പരിഗണിക്കുക.
റിവ്യൂ ഹരജികള്‍ കേള്‍ക്കുമ്പോള്‍ തന്ത്രി കോടതിയില്‍ ഹാജരായിരിക്കണം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. 54 വിഷയങ്ങളാണു കേസില്‍ പരിഗണിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജനുവരി രണ്ടിനു യുവതികള്‍ ശബരിമല ക്ഷേത്രത്തില്‍ കയറിയതിനു പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.