അബുദാബി- ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതുചരിത്രമെഴുതിയ യു.എ.ഇ സന്ദര്‍ശനത്തെ അമേരിക്ക പ്രശംസിച്ചു. മതസ്വാതന്ത്ര്യത്തിന്റെ ചരിത്ര നിമിഷമാണിതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. അറേബ്യന്‍ മേഖലയിലെ മാര്‍പാപ്പയുടെ ആദ്യത്തെ ദിവ്യബലി അര്‍പ്പണം ലോകസമാധാനത്തിന് വലിയ പ്രോത്സാഹനമാണെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടി.
സൗദി അറേബ്യ അടക്കം മേഖലയിലെ വിവിധ രാജ്യങ്ങള്‍ ഭാവിയില്‍ പോപ്പ് സന്ദര്‍ശിച്ചേക്കാമെന്ന് മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് സെക്രട്ടറി ജനറല്‍ ഡോ. സുല്‍ത്താന്‍ ഫൈസല്‍ അല്‍ റുമൈതി പറഞ്ഞു.