തിരുവനന്തപുരം- ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് വിശദീകരണം നല്‍കി. നടയടച്ച് ശുദ്ധിക്രിയ ചെയ്തതില്‍ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും അത് തന്റെ ഉത്തരവാദിത്തമാണെന്നുമാണ് തന്ത്രി ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്. തന്ത്രിയുടെ വിശദീകരണം ബോര്‍ഡ് യോഗത്തില്‍ പരിഗണിക്കും.
ദേവസ്വം ബോര്‍ഡിന്റെ അനുമതി വാങ്ങാതെയാണ് തന്ത്രി നടയടച്ച് ശുദ്ധിക്രിയ നടത്തിയതെന്ന് ബോര്‍ഡ് അംഗങ്ങള്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ച് തന്ത്രിയോട് വിശദീകരണം തേടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തത്. എബോര്‍ഡ് അധികൃതരെ വിവരമറിയിച്ച ശേഷമാണ് നടയടച്ചതെന്നാണ് തന്ത്രിയുടെ വിശദീകരണം.