Sorry, you need to enable JavaScript to visit this website.

ഗഡ്കരിയെ പുകഴ്ത്തി രാഹുല്‍, ബി.ജെ.പിയിലെ ഏക ധീരന്‍

ന്യൂദല്‍ഹി- ബി.ജെ.പിയില്‍ ധൈര്യമുള്ള ഒരേ ഒരാള്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണെന്ന് രാഹുല്‍ ഗാന്ധി. മോഡി സര്‍ക്കാരിനെതിരെ എന്ന് തോന്നിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ ഗഡ്കരിയുടെ ഭാഗത്തുനിന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗഡ്കരിയെ പുകഴ്ത്തുന്ന ട്വീറ്റുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്.
റഫാല്‍ ഇടപാട്, കര്‍ഷക പ്രശ്‌നം, ഭരണഘടനാ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി എന്നിവയേക്കുറിച്ചുകൂടി താങ്കള്‍ പ്രതികരിക്കുമെന്ന് പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം സ്വന്തം വീട് നോക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് രാജ്യത്തെ സംരക്ഷിക്കാന്‍ സാധിക്കില്ല എന്ന് ഗഡ്കരി പരാമര്‍ശിച്ചിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ വെച്ചാണ് ഗഡ്കരി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഉന്നം വെച്ചുള്ളതാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശം.

റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയും ഗഡ്കരിയും കാര്യമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

 

Latest News