മുംബൈ- എ.ടി.എം തട്ടിപ്പിലൂടെ രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ സ്വന്തമാക്കിയത് ഒരു കോടിയിലേറെ രൂപ. ഒരു വര്‍ഷത്തിനിടെ 10 ബാങ്കുകളുടെ എ.ടി.എം മെഷീനുകളില്‍ തട്ടിപ്പ് നടത്തിയ വിദ്യാര്‍ഥികളെ മുംബൈ പോലീസാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
എ.ടി.എമ്മില്‍നിന്ന് പണം ലഭിക്കുന്നതിന് സെക്കന്റുകള്‍ മാത്രം മുമ്പ് മെഷീന്‍ ഓഫ് ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. പണം കൈക്കലാക്കിയ ശേഷം ഇടപാട് പൂര്‍ത്തിയാകാതെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കപ്പെട്ടതായി ബാങ്കുകളില്‍ പരാതിപ്പെട്ടാണ് തട്ടിപ്പ് പൂര്‍ത്തിയാക്കിയിരുന്നത്.
രാജസ്ഥാന്‍ സ്വദേശി ആസിഫ് ഖാന്‍ (19), ഹരിയാന സ്വദേശി അസ്മത് ഖാന്‍ എന്നിവരാണ് പിടിയിലായത്. തട്ടിപ്പ് നടത്താന്‍ ഇവര്‍ മുംബൈയിലെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.