ഒമ്പത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; യുവതി അറസ്റ്റില്‍

കാലടി-ഒന്‍പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍. മലയാറ്റൂര്‍ കാടപ്പാറ സ്വദേശിനിയാണ് 25-കാരിയാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്.  കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഡോക്ടറെ കാണിക്കുകയും തുടര്‍ന്ന് കൗണ്‍സലിങ് നടത്തുകയും ചെയ്തിരുന്നു. കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
എന്നാല്‍, കേസ് കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക പ്രശ്‌നങ്ങളാണ് കേസിനു പിന്നിലെന്നും യുവതിയുടെ ഭര്‍ത്താവ് അവകാശപ്പെട്ടു.

Latest News