ദുബായ്- യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ദുബായിലേയും ഷാര്‍ജയിലേയും പബ്ലിക്ക് സ്‌കൂളുകള്‍ക്ക് ഇന്നും അവധിയാണ്. വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഷാര്‍ജയിലും ദുബായിലും സ്വകാര്യ സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.
ദുബായില്‍ ചൊവ്വാഴ്ച എല്ലാ സ്വകാര്യ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. പോപ്പിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് അവധിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പോപ്പിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് അവധി നല്‍കുമെന്ന് മാനവശേഷി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.