ന്യൂദല്‍ഹി- പൊതുബജറ്റ് അവതരണത്തിന് മുന്‍പെ ചോര്‍ന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയാണ് ആരോപണമുന്നയിച്ചത്. ബജറ്റിലെ സുപ്രധാന തീരുമാനങ്ങള്‍ ട്വിറ്ററിലൂടെ മനീഷ് പുറത്തുവിട്ടു.
സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്നാണ് സൂചനകള്‍ ലഭിച്ചതെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇതു പ്രചരിക്കുന്നുണ്ടെന്നും മനീഷ് ട്വിറ്ററില്‍ കുറിച്ചു. പതിനൊന്നു സൂചനകളാണ് മനീഷിന്റെ ട്വീറ്റില്‍ ഉള്ളത്.
കാര്‍ഷിക വായ്പ, ഭവനവായ്പ തുടങ്ങിയവയ്ക്കു നല്‍കാനുദ്ദേശിക്കുന്ന ഇളവുകളെക്കുറിച്ചുള്ള സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ബജറ്റിലുണ്ടെങ്കില്‍, ബജറ്റ് ചോര്‍ന്നതായി കരുതേണ്ടിവരുമെന്നും മനീഷ് തിവാരി പറഞ്ഞു.