Sorry, you need to enable JavaScript to visit this website.

മൊബൈല്‍ ഫോണില്‍ കുട്ടികളുടെ അശ്ലീല വീഡിയോ; ഇന്ത്യക്കാരന്‍ കുടുങ്ങി

കാന്‍ബെറ-കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളുള്ള മൊബൈല്‍ ഫോണുകളുമായി ഓസ്‌ട്രേലിയ സന്ദര്‍ശിക്കാനെത്തിയ ഇന്ത്യക്കാരന്‍ കുടുങ്ങി. രണ്ടു മാസത്തെ ജയില്‍ ശിക്ഷക്കുശേഷം ഇയാളെ നാടു കടത്തും. ക്വാലാലംപൂരില്‍നിന്ന് ഓസ്‌ട്രേലിയയിലെ പെര്‍ത്തിലെത്തിയ 32 കാരനായ മന്‍പ്രീത് സിംഗിന്റെ ബാഗേജ് പരിശോധിച്ചപ്പോഴാണ് ഒമ്പത് അശ്ലീല വീഡിയോകള്‍ സഹിതം രണ്ട് ഫോണുകള്‍ പിടിച്ചത്. മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത അധികൃതര്‍ ഇയാളുടെ ടൂറിസ്റ്റ് വിസ റദ്ദാക്കി. പെര്‍ത്ത് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ രണ്ട് കോമണ്‍വെല്‍ത്ത് കുറ്റങ്ങള്‍ക്ക് ശിക്ഷിച്ചതായും ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
നിരോധിത വസ്തുക്കള്‍ ഓസ്ട്രലിയന്‍ നിയമപ്രകാരം ഗുരുതരമായാണ് കാണുന്നതെന്ന് സന്ദര്‍ശകര്‍ ഓര്‍ക്കണമെന്ന് ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴസ് (എബിഎഫ്) റീജ്യനല്‍ കമാന്‍ഡര്‍ ഒ ഡോണല്‍ പറഞ്ഞു. കുട്ടികളെ ലൈംഗിമായി ചൂഷണം ചെയ്തുവെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങള്‍ കൈവശം വെച്ചാല്‍ പത്ത് വര്‍ഷം വരെ ജയിലും  അഞ്ചേകാല്‍ ലക്ഷം ഡോളര്‍വരെ പിഴയുമാണ് ശിക്ഷ.
2018 ല്‍ ഓസ്‌ട്രേലിയന്‍ എയര്‍പോര്‍ട്ടുകളിലെത്തിയവരില്‍ 223 പേരാണ് കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങളുമായി പിടിയിലായത്.

Latest News