ന്യൂദല്‍ഹി- 2019 ജൂണ്‍ മുതലുള്ള യു.ജി.സി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് (നെറ്റ്) പരിഷ്കരിച്ച സിലബസ് ആയിരിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പേപ്പര്‍ ഒന്നിന്റേയും നെറ്റ് പരീക്ഷ നടത്തുന്ന എല്ലാ വിഷയങ്ങളുടേയും സിലബസ് പരിഷ്കരിച്ചതായി എന്‍.ടി.എ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
പരീക്ഷാര്‍ഥികള്‍ക്ക് ൗഴരിലീേിഹശില.ശി എന്ന വെബ്‌സൈറ്റില്‍നിന്ന് എല്ലാ വിഷയങ്ങളുടേയും മാറ്റം വരുത്തിയ സിലബസ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പേപ്പര്‍ ഒന്ന്, പരീക്ഷ എഴുതുന്ന എല്ലാവര്‍ക്കും പൊതുവായിട്ടുള്ളതാകും.