കൊച്ചി: ഗാന്ധിജിയുടെ ചിത്രത്തിനു നേര്‍ക്ക് തോക്കുപയോഗിച്ച് ഹിന്ദുമഹാസഭാ നേതാവ് വെടിവെക്കുന്ന ചിത്രം വിവാദമായതിനെ തുടര്‍ന്ന് പ്രതികരണവുമായി എഴുത്തുകാരി കെ.ആര്‍ മീര രംഗത്ത്.'എന്റെ രാഷ്ട്രത്തിന്റെ പിതാവ് , ലോകത്തിന്റെ മുഴുവന്‍ മഹാത്മാവ് , ഇത് ഉത്തര്‍പ്രദേശില്‍ പുതിയ ആചാരമാണത്രേ; എനിക്കു പേടിയാകുന്നു എന്ന് പറയുന്ന പോസ്റ്റാണ് കെ.ആര്‍ മീര തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.
ഹിന്ദുമഹാസഭ ചെയ്ത പ്രവര്‍ത്തി ഞെട്ടലോടെയാണ് രാജ്യം നോക്കിക്കണ്ടത്. സംഘടനയുടെ ദേശീയ സെക്രട്ടറി പൂജാശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ ചിത്രത്തിന് നേര്‍ക്ക് നിറയൊഴിച്ചത്. ഈ സംഭവത്തില്‍ നിരവധി പ്രമുഖര്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്.