തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ധനമന്ത്രി ബജറ്റവതരണത്തിന് തുടക്കമിട്ടത്. കേരളത്തിന്റെ പ്രളയ അതിജീവനം ലോകം വിസ്മയത്തോടെ കണ്ടതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇനി പുനര്‍നിര്‍മ്മാണത്തിന്റെ ഘട്ടമാണെന്നും പ്രളയകാലത്തെ ഒരുമയെ ലോക0 വിസ്മയത്തോടെ കണ്ടുവെന്നും തോമസ് ഐസക് പറഞ്ഞു. എന്നാല്‍, പ്രളയ അതിജീവനത്തിന് കേന്ദ്രത്തിന്റെ സഹായം വേണ്ടവിധം ഉണ്ടായില്ല എന്നദ്ദേഹം ഊന്നിപ്പറഞ്ഞു.
കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രം മുഖം തിരിയ്ക്കുകയാണ് ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഞെരുക്കിയിരിക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രളയം ഒരുമിപ്പിച്ച ജനതയെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമം നടന്നുവെന്നും ഇത് പ്രളയത്തിന് ശേഷമുള്ള രണ്ടാമത്തെ ദുരന്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവോഥാന മൂല്യങ്ങളെ അട്ടിമറിയ്ക്കാനുള്ള ശ്രമവും നടന്നതായി അദ്ദേഹം പറഞ്ഞു.
ശബരിമല വിധിയെ വര്‍ഗീയ ധ്രൂവീകരണത്തിന് ഉപയോഗിച്ചുവെന്നും തോമസ് ഐസക് പറഞ്ഞു. സ്ത്രീകള്‍ പാവകളല്ല എന്ന പ്രഖ്യാപനമായിരുന്നു വനിതാ മതില്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.