തൃശൂര്‍- സി.പി.ഐ കൊടുങ്ങല്ലൂര്‍ മണ്ഡലം സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാള സ്വദേശി കുന്നത്തുനാട് ടി.എം. ബാബുവിനെയാണ് കനോലി കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊടുങ്ങല്ലൂരില്‍ പൊതുപരിപാടികളില്‍ സജീവമായിരുന്നു ബാബു. ഇന്നലെ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് ബാബുവിന്റെ മൃതദേഹം ഇന്ന് കനാലില്‍ നിന്ന് കണ്ടെടുത്തത്.
പോലീസ് പ്രദേശത്ത് പരിശോധന നടത്തി വരികയാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമെ മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്ന കാര്യങ്ങളെ സംബന്ധിച്ച പറയാനാവൂ എന്ന് പോലീസ് അറിയിച്ചു.