ന്യൂദല്‍ഹി- ഹിന്ദുദേശീയത ഉയര്‍ത്തിയുള്ള ബി.ജെ.പി പ്രചാരണം തുടര്‍ന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്നും പാക്കിസ്ഥാന്‍ ആസ്ഥാനമായ സംഘടനകളില്‍നിന്ന് ഭീകരാക്രമണം ഉണ്ടാകുമെന്നും അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആഗോള വ്യാപകമായുള്ള ഭീഷണികള്‍ വിലയിരുത്തുന്ന യു.എസ് ഇന്റലിജന്‍സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വെല്ലുവിളികള്‍ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂലൈ പകുതിയോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വന്‍തോതില്‍ ആക്രമണങ്ങള്‍ നടത്തും.
ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഇറാന്‍ പുതിയ നീക്കം നടത്തില്ലെന്നും ഉത്തര കൊറിയ ആണവ പരീക്ഷണം ഉപേക്ഷിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഐ.എസ് ഉന്മൂലനം ചെയ്യപ്പെട്ടുവെന്ന യു.എസ് പ്രസിഡന്റിന്റെ വാദം റിപ്പോര്‍ട്ട് തള്ളിക്കളയുന്നു. ഇറാഖിലും സിറിയയിലും ഐ.എസ് കമാന്‍ഡുകള്‍ നിലവിലുണ്ടെന്നും ആയിരക്കണക്കിന് പോരാളികള്‍ സജീവമാണെന്നും യു.എസ് ഇന്റലിജന്‍സ് കരുതുന്നു.