കൊച്ചി- സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ വര്‍ധിച്ച് 24,600 ല്‍ എത്തി. ഗ്രാമിന് 3075 രൂപയാണ് ഇന്നത്തെ വില. ജനുവരി 28 ന് സ്വര്‍ണവില ഗ്രാമിന് 3050 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവാണ് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണം. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ സ്വര്‍ണത്തിന് 1800 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.