തിരുവനന്തപുരം- പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അച്ഛന്‍ സി.കെ. ഉണ്ണിയുടെ പരാതിയിലാണ് അന്വേഷണം. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. ഇതേതുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്.
അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഉടന്‍ തീരുമാനിക്കും.
നിലവില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്. മരണത്തിലും സാമ്പത്തിക ഇടപാടുകളിലും ദുരൂഹത ഉണ്ടെന്ന് ആരോപിച്ചാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ പരാതി നല്‍കിയിരുന്നത്. നേരത്തെ നടന്ന അന്വേഷണത്തില്‍ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇസംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നത്.