ന്യൂദൽഹി- പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മിനിമം വരുമാനമെത്തിക്കുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനം മറ്റൊരു ക്രൂര ഫലിതമെന്ന് ബി.എസ്.പി നേതാവ് മായാവതി. ഗരീബി ഹഠാവോ, അച്ചേ ദിൻ പോലെയുള്ള പാഴായ വാഗ്ദാനങ്ങളുടെ മറ്റൊരു പതിപ്പാണിതെന്ന് അവർ പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം ദാരിദ്ര്യ നിർമാർജനം നടത്തി മാതൃക കാട്ടുകയാണ് രാഹുൽ ഗാന്ധി ചെയ്യേണ്ടത്. അപ്പോൾ ദേശീയ തലത്തിലും ഇത് നടപ്പാക്കാൻ കഴിയുമെന്ന് ജനങ്ങൾക്ക് വിശ്വാസം വരും.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ വാഗ്ദാനം അതിശയകരമാണെന്നും മായാവതി കൂട്ടിച്ചേർത്തു.