Sorry, you need to enable JavaScript to visit this website.

എം.ജെ അക്ബറിന്റെ മാനനഷ്ടകേസ് പ്രിയ രമണി ഹാജരാകണം 

ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മാധ്യമ പ്രവര്‍ത്തക പ്രിയാ രമണി ഹാജരാകണമെന്ന് കോടതിയുടെ നിര്‍ദേശം. ഇക്കാര്യം അറിയിച്ച് കോടതി പ്രിയാ രമണിക്ക് സമന്‍സ് അയച്ചു. ഫെബ്രുവരി 25ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഹാജരാകാനാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 'മീ ടൂ' ക്യാമ്പെയിനിലൂടെ തനിക്കെതിരെ പ്രിയാ രമണി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു അക്ബര്‍ ഹര്‍ജി നല്‍കിയത്. ഇത് പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
പ്രിയാ രമണി പകയോടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും 20 വര്‍ഷം മുന്‍പ് നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ അന്ന് അധികൃതരെ സമീപിക്കാതെ വര്‍ഷങ്ങള്‍ക്കു ശേഷം സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും തന്നെ അപമാനിച്ചുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

Latest News