Sorry, you need to enable JavaScript to visit this website.

ജെറ്റ് എയര്‍വേസ് പ്രതിസന്ധി ഗുരുതരം; 20 സര്‍വീസുകള്‍ മുടങ്ങി

ന്യൂദല്‍ഹി- കടക്കെണിയും കുടിശ്ശികയും കാരണം പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയസ് വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതമായി തുടങ്ങി. തിങ്കളാഴ്ച രാത്രി വിവിധ എയര്‍പോര്‍ട്ടുകളിലായി നാല് വിമാനങ്ങളാണ് സര്‍വീസ് നടത്താന്‍ കഴിയാതെ കുടുങ്ങിയത്. ഇതോടെ 20 സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
ദല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നെ എയര്‍പോര്‍ട്ടുകളിലാണ് വിമാനങ്ങള്‍ മുടങ്ങിയത്.
സാമ്പത്തിക പ്രതിസന്ധി കാരണം പണം അടക്കാന്‍ കഴിയാത്ത പ്രശ്‌നം വിവിധ കമ്പനികളുമായി ചര്‍ച്ച ചെയ്തുവെങ്കിലും വിമാനം തടഞ്ഞുവെക്കുന്ന നടപടികളിലേക്ക് നീങ്ങിയിരിക്കയാണ്. ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ കുടിശ്ശിക പ്രശ്‌നം ഗുരുതരാകുമെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിക്കുന്നു.

Latest News