റിയാദ്- ആശയ പ്രചാരണം മുതല്‍ സാമ്പത്തിക സഹായം വരെ തടയുന്ന സമഗ്ര ഭീകര വിരുദ്ധ നിയമം സൗദി അറേബ്യയില്‍ പ്രാബല്യത്തില്‍. വിശദാംശങ്ങള്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ പ്രസിദ്ധീകരിച്ചു.
ഭീകരാക്രമണത്തില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ ഉതകുന്ന വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഭീകരതക്ക് ഇന്ധനമാകുന്ന എല്ലാ കാര്യങ്ങളും തടയുന്നതാണ് നിയമത്തിലെ വ്യവസ്ഥകള്‍. ഇതില്‍ ആശയ പ്രചാരണം മുതല്‍ സാമ്പത്തിക സഹായം എത്തിക്കുന്നതുവരെ ഉള്‍പ്പെടുന്നു.
സാമ്പത്തിക സഹായം സ്വീകരിക്കുന്നതിന് ഭീകര സംഘടനകള്‍ സന്നദ്ധ, ചാരിറ്റി സംഘടനകളെ മറയാക്കാനും നിയമം അനുവദിക്കില്ല. സംശയിക്കപ്പെടുന്ന ഏതു സ്ഥാപനത്തിലേയും രേഖകള്‍ പരിശോധിക്കാന്‍ നിയമം പ്രോസിക്യൂട്ടര്‍മാര്‍ക്ക് അധികാരം നല്‍കുന്നു.