ബംഗളൂരു- കോണ്‍ഗ്രസിന് അവരുടെ എം.എല്‍.എമാരെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ താന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാമെന്ന് കുമാരസ്വാമി. സിദ്ധരാമയ്യ തന്നെയാണ് ഇപ്പോഴും മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസുകാരനായ മന്ത്രി സി. പുട്ടരംഗ ഷെട്ടി പറഞ്ഞതാണ് കുമാരസ്വാമിയെ പ്രകോപിപ്പിച്ചത്.
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയന്ത്രണ രേഖ ലംഘിക്കുകയാണ്. ഇക്കാര്യങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രദ്ധിക്കണം. ഞാനല്ല എന്തെങ്കിലും ചെയ്യേണ്ടത്. ഇങ്ങനെ തന്നെ പോകാനാണ് ഉദ്ദേശ്യമെങ്കില്‍ താന്‍ സ്ഥാനമൊഴിഞ്ഞേക്കാം. -കുമാരസ്വാമി പറഞ്ഞു.
സിദ്ധരാമയ്യ അനുകൂലികളായ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിരന്തരമായി മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ വിമര്‍ശം ഉന്നയിക്കുകയാണ്. ഏഴു മാസമായി സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് മറ്റൊരു എം.എല്‍.എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.