ദുബായ് - മെട്രോ സ്‌റ്റേഷനില്‍ പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മദ്യലഹരിയില്‍ അപമാനിച്ച ഇന്ത്യക്കാരനെതിരായ കേസ് ദുബായ് കോടതിയില്‍. നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ സ്‌റ്റേഷനിലൂടെ നടന്ന പെണ്‍കുട്ടിയെ സ്പര്‍ശിക്കുകയായിരുന്നു. അബദ്ധത്തിലാണ് പെണ്‍കുട്ടിയെ സ്പര്‍ശിച്ചതെന്നാണ് ഇയാളുടെ വാദം. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 20നാണ് സംഭവം. ബര്‍ ദുബായ് പൊലീസ് സ്‌റ്റേഷനിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.
പെണ്‍കുട്ടിയും ടിക്കറ്റ് നല്‍കുന്നയാളും തന്നെ സമീപിക്കുകയും ഒരാള്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പരാതി പറയുകയുമായിരുന്നെന്ന് കോടതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. പൊലീസുകാരന്‍ യുവാവിനെ ക്യാബിനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തപ്പോള്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്യൂട്ടി ഓഫിസറെ വിവരമറിയിച്ച് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി.