മുംബൈ- തെരഞ്ഞെടുപ്പ് ആസന്നമായതോടെ ബോളിവുഡില്‍നിന്ന് ആളെപ്പിടിക്കാന്‍ രാഷ്ടീയ പാര്‍ട്ടികള്‍ രംഗത്ത്. ബോളിവുഡ് നടി ഇഷ കോപ്പികര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തിലായിരുന്നു നടിയുടെ രാഷ്ട്രീയ പ്രവേശം. ഇതിന് പിന്നാലെ ബി.ജെ.പിയുടെ വനിതാ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിന്റെ വര്‍ക്കിംഗ്് പ്രസിഡന്റായി ഇഷ കോപ്പികറിനെ നിയമിച്ചു.
എല്ലാവര്‍ക്കും നന്ദി, രാജ്യത്തെ സേവിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകും. പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം കഴിവിന്റെ പരമാവധി നിറവേറ്റാന്‍ ശ്രമിക്കും- ഇഷ കോപ്പികര്‍ പ്രതികരിച്ചു.
2000 ല്‍ ഋതിക് റോഷന്‍ നായകനായ ഫിസ എന്ന ചിത്രത്തിലൂടെയാണ് ഇഷ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. തെലുങ്ക്, കന്നഡ, മറാത്തി ഭാഷാ ചിത്രങ്ങളിലും ഇഷ അഭിനയിച്ചിട്ടുണ്ട്.
മറ്റൊരു ബോളിവുഡ് നടി കരീന കപൂര്‍, സല്‍മാന്‍ ഖാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.