ബെംഗളൂരു- മുസ്്‌ലിം സ്ത്രീക്ക് പിന്നാലെ പോയ ആളാണ ് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു എന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ. ഹിന്ദു സ്ത്രീകളെ തൊ്ടുന്നവരുടെ കൈവെട്ടണം എന്ന ഹെഗ്‌ഡെയുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നതാണ് ദിനേഷിന്റെ ഭാര്യയെ അവഹേളിച്ച് രംഗത്തുവരാന്‍ ഹെഗ്്‌ഡെയെ പ്രേരിപ്പിച്ചത്. ട്വിറ്ററിലാണ് ഇരുവരും പോരടിച്ചത്.
കേന്ദ്രമന്ത്രിയോ എം പിയോ ആയതിനു ശേഷമുള്ള താങ്കളുടെ നേട്ടങ്ങള്‍ എന്തൊക്കെ? കര്‍ണാടകയുടെ വികസനത്തിനു വേണ്ടിയുള്ള താങ്കളുടെ സംഭാവനകളെന്തൊക്കെ? ഇത്തരം ആളുകള്‍ എം പിമാരാകുന്നതും മന്ത്രിമാരാകുന്നതും ദുഃഖകരമാണെന്നായിരുന്നു ദിനേഷിന്റെ ട്വീറ്റ്.
ഇതിനു പിന്നാലെയാണ് ദിനേഷിനെതിരെ കടുത്തഭാഷയില്‍ പ്രതികരണവുമായി അനന്ത് കുമാറെത്തിയത്. ദിനേഷ് ഗുണ്ടുറാവുവിന്റെ അന്വേഷണങ്ങള്‍ക്ക് ഞാന്‍ തീര്‍ച്ചയായും മറുപടി നല്‍കും. പക്ഷേ അതിനു മുമ്പേ താനാരാണെന്നും എന്താണ് നേട്ടങ്ങളെന്നും ഇദ്ദേഹം ഒന്നു വെളിപ്പെടുത്തുമോ? ഒരു മുസ്‌ലിം സ്ത്രീക്കു പിന്നാലെ പോയ ആളെന്നു മാത്രമേ എനിക്ക് ഇദ്ദേഹത്തെ കുറിച്ച് അറിയാവൂ എന്നായിരുന്നു ദിനേഷിനുള്ള അനന്ത് കുമാറിന്റെ മറുപടി. ദിനേഷിന്റെ ഭാര്യ തബു റാവുവിനെ ഉദ്ദേശിച്ചാണ് അനന്ത് കുമാര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അനന്ത് കുമാര്‍ ഇത്രയും തരംതാഴുന്നതു കാണുമ്പോള്‍ വിഷമമുണ്ടെന്നായിരുന്നു ഇതിനോടുള്ള ദിനേഷിന്റെ പ്രതികരണം. അനന്ത് കുമാറിന്റെ സംസ്‌കാരമില്ലായ്മയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നു തോന്നുന്നു. നമ്മുടെ ഹിന്ദു പാരമ്പര്യത്തില്‍നിന്ന് അദ്ദേഹം ഒന്നും പഠിച്ചിട്ടില്ലെന്ന് തോന്നുന്നു. സമയം പോയിട്ടില്ല. അദ്ദേഹത്തിന് ഇനിയും ശ്രമിക്കാവുന്നതും കൂടുതല്‍ അന്തസ്സുള്ള വ്യക്തിയാകാവുന്നതുമാണ് ദിനേഷ് ട്വിറ്ററില്‍ കുറിച്ചു.
താജ്മഹല്‍ നിര്‍മിച്ചത് മുസ്‌ലിം രാജാവല്ലെന്നും തേജോമഹാലയ എന്നു പേരുള്ള ശിവക്ഷേത്രമായിരുന്നു അതെന്നും കഴിഞ്ഞ ദിവസത്തെ പ്രസംഗത്തില്‍ അനന്ത് കുമാര്‍ പരാമര്‍ശിച്ചിരുന്നു.