ഭോപ്പാല്‍- ആകര്‍ഷകമല്ലാത്ത പരുക്കന്‍ മുഖങ്ങള്‍ മാത്രമുള്ളത് ബി.ജെ.പിയുടെ ദൗര്‍ഭാഗ്യമെന്ന് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് പൊതുമരാമത്ത് മന്ത്രിയുമായ സജ്ജന്‍ സിംഗ് വര്‍മ. ഉത്തര്‍ പ്രദേശിന്റെ ചുമതലയോടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട പ്രിയങ്കാ ഗാന്ധിക്ക് സൗന്ദര്യമുള്ള മുഖം മാത്രമേയുള്ളൂവെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനക്കുള്ള മറുപടിയാണ് മന്ത്രിയുടെ പരാമര്‍ശം. ക്ലാസിക്കല്‍ നര്‍ത്തകി ഹേമമാലിനിയുണ്ട്. അവരുടെ നൃത്തം സംഘടിപ്പിച്ച് അവര്‍ വോട്ടാക്കുന്നുമുണ്ട്- സജ്ജന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ദൈവം പ്രിയങ്കയെ സുന്ദരിയായി സൃഷ്ടിച്ചത് അംഗീകരിക്കുകയാണ് വേണ്ടതെന്നും അവര്‍ മാതൃത്വവും കനിവുമാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോശം വാക്കുകള്‍ ഉപയോഗിച്ച് ബി.ജെ.പി നേതാവ് കൈലാസ് വിജയവര്‍ഗിയയും ബി.ജെ.പിയും സ്വന്തം വില തന്നെയാണ് കളഞ്ഞുകുളിക്കുന്നത്-വര്‍മ പറഞ്ഞു.
കരുത്തരായ നേതാക്കളില്ലാത്തതില്‍ കോണ്‍ഗ്രസ് ചോക്ലേറ്റ് മുഖങ്ങളെ ഇറക്കുകയാണെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാസ് വിജയവര്‍ഗിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കരുത്തരായ നേതാക്കളില്ലാത്തതില്‍ കോണ്‍ഗ്രസ് ചോക്ലേറ്റ് മുഖങ്ങളെ ഇറക്കുകയാണെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാസ് വിജയവര്‍ഗിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.