Sorry, you need to enable JavaScript to visit this website.

വരുന്നു, വന്ദേഭാരത്... ഇന്ത്യന്‍ പാളങ്ങളില്‍ കുതിക്കാന്‍

ന്യൂദല്‍ഹി- അതിവേഗ തീവണ്ടിയായ ശതാബ്ദി എക്‌സ്പ്രസിന് പകരമെത്തുന്ന തദ്ദേശനിര്‍മിത ട്രെയിന്‍-18 തീവണ്ടിക്ക് പേരിട്ടു. വന്ദേഭാരത് എക്‌സ്പ്രസ്. ദല്‍ഹി-വാരാണസി റൂട്ടിലാണ് ആദ്യ തീവണ്ടി ഓടുക.

കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ഇന്ത്യയിലെ വേഗമേറിയ ട്രെയിനിന്റെ പേര് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ നിര്‍മിച്ച വന്ദേഭാരത് എക്‌സ്പ്രസ് ഇന്ത്യയില്‍ ലോകനിലവാരത്തിലുള്ള ട്രെയിനുകള്‍ നിര്‍മിക്കാമെന്നതിന്റെ മികച്ച ഉദാഹാരണമാണെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹി-വാരണാസി ട്രെയിനിന്റെ ഫഌഗ് ഓഫ് നടത്താന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുമെന്നും ഇത് ജനങ്ങള്‍ക്കുള്ള റിപ്പബ്ലിക്ക് ദിന സമ്മാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ട്രെയിനിന്റെ പരമാവധി വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാണ്. 97 കോടി രൂപ മുടക്കി 18 മാസം കൊണ്ട് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച ട്രെയിനില്‍ പൂര്‍ണമായും ശീതികരിച്ച കോച്ചുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. മെട്രോ ട്രെയിന്‍ മാതൃകയില്‍ എന്‍ജിനില്ലാത്ത ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്.

 

Latest News