ഹരിദ്വാര്‍: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന സന്യാസിമാര്‍ക്കും നല്‍കണമെന്ന ആവശ്യവുമായി യോഗാ പ്രചാരകന്‍ ബാബാ രാംദേവ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബാബ രാംദേവ് ഈ ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടെ സന്യാസി സമൂഹത്തില്‍നിന്ന് ഒരാളെ പോലും ഇതിന് പരിഗണിച്ചിട്ടില്ലെന്നും ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും രാംദേവ് പറഞ്ഞു. മഹര്‍ഷി ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദന്‍. ശിവഗാമര സ്വാമി തുടങ്ങിയവര്‍ ഭാരത രത്‌നയ്ക്ക് അര്‍ഹരാണെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം പ്രണബ് മുഖര്‍ജി, ഭൂപേന്‍ ഹസാരിക, നാനാജി ദേശ്മുഖ് തുടങ്ങിയവരെയാണ് രാജ്യം ഭാരത രത്‌നം നല്‍കി ആദരിച്ചത്. ലിംഗായത്ത് നേതാവായ ശിവകുമാര സ്വാമിയ്ക്ക് ഭാരത രത്‌ന നല്‍കാത്തതില്‍ കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ ജി പരമേശ്വര എന്നിവരടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.