ന്യൂയോര്‍ക്ക്- റിപ്പബ്‌ളിക് ദിനാഘോഷങ്ങള്‍ക്കിടെ ഇന്ത്യന്‍ പതാക കത്തിക്കാന്‍ അമേരിക്കയിലെ തീവ്ര സിഖ് സംഘടനാംഗങ്ങളുടെ ശ്രമം. ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ചുളള സിഖ് വിഘടന വാദി സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ അംഗങ്ങളാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ ഇന്ത്യന്‍ എംബസ്സിയുടെ മുന്നില്‍ ത്രിവര്‍ണ്ണ പതാക കത്തിക്കാന്‍ ശ്രമിച്ചത്. ഖാലിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തി എത്തിയ സംഘടനാംഗങ്ങള്‍ പതാക കത്തിക്കാന്‍ ശ്രമം കൂടുതല്‍ ഇന്ത്യക്കാര്‍ രംഗത്തെത്തിയതോടെ ഉപേക്ഷിക്കുകയായിരുന്നു. വന്ദേമാതരം ചൊല്ലി പതാകയുമായി ഇന്ത്യന്‍ വംശജര്‍ സ്ഥലത്തെത്തിയതോടെ പ്രതിഷേധക്കാര്‍ പിന്‍മാറി.
പതാക കത്തിക്കാനുളള ശ്രമത്തെ അമേരിക്കയിലെ വിവിധ സിഖ് സംഘടനകള്‍ അപലപിച്ചു. ഇത്തരത്തിലുളള പ്രതിഷേധങ്ങള്‍ സിഖ് സമൂഹത്തിന്റെ സൗഹാര്‍ദ്ദപരമായ നിലനില്‍പിനെ ബാധിക്കുമെന്ന് സിഖ്‌സ് ഇന്‍ അമേരിക്ക എന്ന സംഘടനയുടെ ഭാരവാഹികളായ ജാസ്സി സിംഗും കമല്‍ജിത് സിംഗ് സോണിയും പറഞ്ഞു.
അതിനിടെ, പ്രതിഷേധക്കാര്‍ക്കെതിരെ അമേരിക്കന്‍ ഭരണകൂടവും രംഗത്തെത്തി. ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കി.