മുംബൈ- മഹാരാഷ്ട്രയിലെ താനെയില്‍ മകനെ തട്ടിക്കൊണ്ടു പോവുകയും ചോദിക്കാന്‍ ചെന്ന അച്ഛനെ കൊലപ്പെടുത്തുകയും ചെയ്ത സംഘത്തിലെ അഞ്ച് പേര്‍ അറസ്റ്റില്‍. ശനിയാഴ്ച്ചയാണ് താനെ ജില്ലയിലെ ഗോകുല്‍ നഗറില്‍ കേസിന്നാസ്പദമായ സംഭവം.
അക്രമി സംഘം സോനു ജയ്‌സ്വാള്‍ എന്നയാളുടെ പലചരക്കു കട കൊള്ളയടിക്കുകയും 40,000 രൂപ കവരുകയും ചെയ്തു.
സംഭവത്തെത്തുടര്‍ന്ന് സോനു വീട്ടിലെത്തുകയും കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും ചെയ്തു. സോനുവും അച്ഛന്‍ പ്രദീപ് ജയ്‌സ്വാളും കൂടി സംഘത്തോട് ഏറ്റു മുട്ടാന്‍ പോവുകയും തുടര്‍ന്ന് നടന്ന സംഘടനത്തില്‍ പ്രദീപ് കൊല്ലപ്പെടുകയും ചെയ്തു.
റാബോഡി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.