ബംഗളൂരു-ക്ഷേത്രത്തിനു പുറത്ത് വിതരണം ചെയ്ത പ്രസാദം കഴിച്ച് ഒരു സ്ത്രീ മരിക്കുകയും രണ്ട് കുട്ടികളടക്കം ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബംഗളൂരുവില്‍നിന്ന് 100 കി.മീ അകലെ ചിക്കബല്ലപുര ജില്ലയിലാണ് സംഭവം. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രസാദം കഴിച്ച് 22 കാരി കവിതയാണ് മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒമ്പത് പേരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പെടുന്നു.
ചിന്താമണി പട്ടണത്തിലെ ഗംഗമ്മ ദേവി ക്ഷേത്രത്തിലെത്തിയ രണ്ട് അപരിചിതരായ സ്ത്രീകളാണ് പ്രസാദം വിതരണം ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി ക്ഷേത്രത്തില്‍ വന്‍ ആഘോഷം സംഘടിപ്പിച്ചാണ് ഇവര്‍ പ്രസാദം വിതരണം ചെയ്തിരുന്നത്. കേസരി ഭട്ട് എന്ന പേരില്‍ അറിയപ്പെടുന്ന ഹല്‍വയാണ് വിതരണം ചെയ്തിരുന്നത്. ഇത് കഴിച്ചവര്‍ക്ക് വയറുവേദന അനുഭവപ്പെടുകയായിരുന്നു. പോലീസ് എത്തിയാണ് ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്.