Sorry, you need to enable JavaScript to visit this website.

ശ്രീനഗറില്‍ രണ്ട് തീവ്രവാദികള്‍ സുരക്ഷാ സൈനികരുടെ വെടിയേറ്റ് മരിച്ചു


ശ്രീനഗര്‍- ജമ്മു കശ്മീരിലെ ഖുന്‍മോ പ്രദേശത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ മരിച്ചു. കൂടുതല്‍ ഭീകരര്‍ സ്ഥലത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശമാകെ വലയം ചെയ്ത് തിരച്ചില്‍ തുടരുകയാണ്. 
ശ്രീനഗറിന് സമീപമാണ് ഈ പ്രദേശം. റിപ്പബ്ലിക് ദിനാഘോഷം നടക്കുന്നതിനാല്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഭീകരരുടെ സാന്നിധ്യം മനസ്സിലാക്കിയതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതിലാണ് രണ്ട് പേര്‍ മരിച്ചത്.
 

Latest News