Sorry, you need to enable JavaScript to visit this website.

ഇന്ത്യയുടെ കരുത്തുകാട്ടിയ റിപ്പബ്ലിക് ദിന പരേഡ്‌


രാജ്യം എഴുപതാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍


ന്യൂദല്‍ഹി- റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ പ്രൗഢഗംഭീരമായ സൈനിക പരേഡ്. രാഷ്്ട്രപതി റാം നാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ച പരേഡില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണു മുഖ്യാതിഥി. 

ഇന്ത്യയുടെ സൈനക, ആയുധ ശക്തി വിളിച്ചോതുന്നതായിരുന്നു റിപ്പബ്ലിക് ദിന പരേഡ്.  അമര്‍ ജവാന്‍ ജ്യോതിയിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സൈനിക മേധാവികളും ആദമര്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ്, രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, വെങ്കയ്യ നായിഡു, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുക്കുന്നു. 

കൊടും തണുപ്പിനെ അവഗണിച്ച് പതിനായിരങ്ങളാണ് എഴുപതാം റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ ഒഴുകിയെത്തിയത്. 
വിജയ് ചൗക്കില്‍നിന്നു തുടങ്ങിയ റിപ്പബ്ലിക് ദിന പരേഡ് രാജ്പഥ്, തിലക് മാര്‍ഗ്, ബഹാദുര്‍ ഷാ സഫര്‍ മാര്‍ഗ്, നേതാജി സുഭാഷ് മാര്‍ഗ് വഴി ചെങ്കോട്ടയിലേക്കു നീങ്ങി. ആധുനിക ആയുധങ്ങളുടെ പ്രദര്‍ശനം, വിവിധ സേനാവിഭാഗങ്ങളുടെ മാര്‍ച്ച്, കലാരൂപങ്ങള്‍ എന്നിവ പരേഡിന് ആവേശം പകര്‍ന്നു. യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളോടെയാണു പരേഡ് സമാപിക്കുക.  

ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികമായതിനാല്‍ മിക്ക സംസ്ഥാനങ്ങളും ഗാന്ധിസ്മൃതി പേറുന്ന ഓര്‍മകളുമായാണ് വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചത്. ധീരതക്ക് കുട്ടികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പരേഡിനിടെ രാഷ്ട്രപതി കുട്ടികള്‍ക്ക് വിതരണം ചെയ്തു. ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ട ലാന്‍സ,് നായിക് നസീര്‍ അഹ്മദ് വാനിക്കാണ് അശോക് ചക്ര പുരസ്‌കാരം ലഭിച്ചത്. ഇദ്ദേഹത്തിന്റ അമ്മയും ഭാര്യയും പുരസ്‌കാരം ഏറ്റുവാങ്ങി.
 

Latest News