റാഞ്ചി- ജാര്‍ഖണ്ഡിലെ പശുക്കൊലപാതകത്തിന്റെ ഇര അലീമുദ്ദീന്‍ അന്‍സാരിയുടെ മകന്‍ ശെഹ്‌സാദ് മരിച്ചു. തലച്ചോറിനേറ്റ ക്ഷതത്തെത്തുടര്‍ന്ന് കുറച്ചു നാളായി ചികില്‍സയിലായിരുന്നു ശെഹ്‌സാദ്. ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലെ മാനുവ ഗ്രാമത്തിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. മൂന്ന് വര്‍ഷം മുമ്പ് ഒരു അപകടത്തില്‍ ശെഹ്‌സാദിന് തലക്ക് പരിക്കേറ്റിരുന്നു.
അലീമുദ്ദീന്‍ അന്‍സാരിയുടെ മരണ ശേഷം ശെഹ്‌സാദിന്റെ ചികില്‍സ തുടരാന്‍ പലപ്പോഴും കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ആഴ്ചയില്‍ 13,000 മുതല്ഡ 14,000 രൂപ വരെ മരുന്നിന് മാത്രം ചെലവായിരുന്നു എന്ന് ശെഹ്‌സാദിന്റെ മൂത്ത സഹോദരി സമ്മ പറഞ്ഞു.
2017 ജൂണിലാണ് അലീമുദ്ദീന്‍ അന്‍സാരിയെ പശു മാംസം കടത്തി എന്ന് ആരോപിച്ച് ജാര്‍ഖണ്ഡിലെ ഹിന്ദു തീവ്രവാദികള്‍ മര്‍ദ്ദിച്ചു കൊന്നത്. 2018 മാര്‍ച്ചില്‍ 11 പേര്‍ കുറ്റക്കാരാണെന്ന് കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും കോടതി കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പക്ഷെ, കേസ് വീണ്ടും പരിഗണിച്ച ജാര്‍ഖണ്ഡ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു.