അമരാവതി- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്ര ബാബു നായിഡു. ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തെറിയപ്പെടുമെന്ന് പറഞ്ഞ ആന്ധ്ര മുഖ്യമന്ത്രി മോഡിക്ക് വീട്ടില്‍ പോവാന്‍ സമയമായി എന്ന് പറഞ്ഞു.
'ഇന്ത്യയെ രക്ഷിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യം രാജ്യം മുഴുവന്‍ അലയടിക്കുകയാണ്. പ്രതിപക്ഷ റാലികള്‍ വിവിധ ഭാഗങ്ങളില്‍ നടക്കുന്നു. ജന വിരുദ്ധ ഭരണം ഇനി ഇന്ത്യക്കാര്‍ സഹിക്കില്ല,' ചന്ദ്ര ബാബു നായിഡു പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി പുറത്താക്കപ്പെട്ടത് വരാനിരിക്കുന്ന കാലത്തിന്റെ സൂചനയാണെന്നും ആന്ധ്രാ മുഖ്യമന്ത്രി പറഞ്ഞു.
സര്‍വ്വേകള്‍ മോഡിയുടെ പാര്‍ട്ടിക്ക് പ്രതിപക്ഷ സ്ഥാനം ഉറപ്പിച്ചുവെന്ന് പറഞ്ഞ ചന്ദ്ര ബാബു നായിഡു ബിജെപിയുടെ പാവകളായ പാര്‍ട്ടികളെയും അതേ വിധി തന്നെയാണ് കാത്തിരിക്കുന്നതെന്ന് പറഞ്ഞു.