ന്യൂഡല്‍ഹി: ഉരുക്കു വനിത ഇന്ദിരാഗാന്ധിയുടെ കൊച്ചുമകള്‍ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം പ്രതിപക്ഷ പാര്‍ട്ടികളുടെ ഉറക്കം കെടുത്തിയിരിയ്ക്കുകയാണ് എന്നത് വ്യക്തം..
പ്രിയങ്ക സ്ഥാനമേറ്റെടുക്കുന്നതിന് മുന്‍പേ ഒന്നിന് പിറകേ ഒന്നായി എതിര്‍പാര്‍ട്ടികള്‍ വിവാദ പ്രസ്താവനകള്‍ക്ക് തിരികൊളുത്തിയിരിയ്കുകയാണ്. ബിജെപിയിലെ ഒട്ടു മിക്ക നേതാക്കളും പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു എന്നതും ശ്രദ്ധേയമായി.
എന്നാലിതാ ബീഹാറില്‍നിന്നുള്ള ബിജെപി മന്ത്രിയുടെ പ്രസ്താവന പുതിയ വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്. സൗന്ദര്യം ഉള്ളതുകൊണ്ട് മാത്രം വോട്ട് ലഭിക്കില്ല എന്നായിരുന്നു ബിഹാറിലെ ബി.ജെ.പി മന്ത്രി വിനോദ് നാരായണ്‍ ഝായുടെ പ്രസ്താവന. സൗന്ദര്യം ഉള്ളതുകൊണ്ടാണ് പ്രിയങ്കയ്ക്ക് പാര്‍ട്ടിയില്‍ സ്ഥാനം ലഭിച്ചതെന്നും, സൗന്ദര്യമല്ലാതെ രാഷ്ട്രീയധാരണ പ്രിയങ്കയ്ക്കില്ല എന്നും വിനോദ് നാരായണ്‍ പറഞ്ഞു.
കൂടാതെ, സൗന്ദര്യം വോട്ടാകില്ലെന്നും ഭൂമി കുംഭകോണത്തില്‍ ആരോപണവിധേയനായ റോബര്‍ട്ട് വാദ്രയുടെ ഭാര്യയാണ് പ്രിയങ്ക ഗാന്ധിയെന്നും തന്റെ പ്രസ്താവനയില്‍ മാപ്പു പറയില്ലെന്നും ഝാ വ്യക്തമാക്കി. കോണ്‍ഗ്രസ് അവസാന തുറുപ്പ് പുറത്തെടുത്തു, പ്രിയങ്കയ്ക്കും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയില്ല എന്നെല്ലാം പരിഹസിക്കുമ്പോഴും എതിര്‍പാര്‍ട്ടിക്കാരുടെ ഉള്ളിലെ ആശങ്ക വെളിപ്പെടുകയാണ് എന്നത് വാസ്തവം.