ദമാം- ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജെറ്റ് എയര്‍വെയ്സ് പ്രത്യേക ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ജനുവരി 30 വരെ ടിക്കറ്റ് ഇഷ്യൂ ചെയ്യുന്നവര്‍ക്കാണ് 50 ശതമാനം വരെ നിരക്കിളവ് ലഭിക്കുക. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ഹോങ്കോംഗ്, സിംഗപ്പൂര്‍ എന്നീ സെക്ടറുകളിലേക്കുള്ള യാത്രക്കാര്‍ക്ക് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നിരക്കിളവ് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് ജെറ്റ് എയര്‍വെയ്സ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.