Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അച്ചടി യന്ത്രങ്ങള്‍ നവീകരിക്കും; മദീന മുസ്ഹഫ് കോംപ്ലക്‌സില്‍ വികസന പദ്ധതികള്‍

മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ്.

റിയാദ് - ലോകത്തെ ഏറ്റവും വലിയ വിശുദ്ധ ഖുർആൻ അച്ചടിശാലയായ മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സിൽ വികസന പദ്ധതികൾ നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി 25 ലക്ഷത്തിലധികം കോപ്പികൾ സൂക്ഷിക്കുന്നതിന് ശേഷിയുള്ള ഗോഡൗണുകൾ കോംപ്ലക്‌സ് കോംപൗണ്ടിൽ നിർമിക്കുന്നുണ്ട്. കൂടാതെ മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സിലെ മുഴുവൻ പശ്ചാത്തല സൗകര്യങ്ങളും മാറ്റി അത്യാധുനിക സൗകര്യങ്ങളും യന്ത്രങ്ങളും ഏർപ്പെടുത്തുന്നുമുണ്ട്. കോംപ്ലക്‌സിലെ ജല ശുദ്ധീകരണശാല മാറ്റുന്നതിന് പുറമെ, മുറ്റത്ത് 5,200 ചതുരശ്ര മീറ്ററിലേറെ സ്ഥലത്ത് ഗ്രാനൈറ്റും പതിക്കുന്നുണ്ട്. 
സമഗ്ര നിരീക്ഷണ സംവിധാനം, ക്യാമറകൾ, ശബ്ദ സംവിധാനം, അഗ്നിബാധ കണ്ടെത്തുന്നതിനുള്ള സംവിധാനം, അച്ചടി ശേഷി ഉയർത്തുന്നതിന് ഇലക്‌ട്രോണിക് സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി അച്ചടി യന്ത്രങ്ങളുടെ നവീകരണം, പുതിയ അച്ചടി യന്ത്രം, ഓട്ടോമാറ്റിക് അഗ്നിശമന സംവിധാനം, വൈദ്യുതി മുടങ്ങുമ്പോൾ കോംപ്ലക്‌സ് പ്രവർത്തിപ്പിക്കുന്നതിനുള്ള ജനറേറ്റർ, ആഡംബര പ്രസിദ്ധീകരണങ്ങളിൽ സ്വർണം പൂശുന്നതിനുള്ള ഉപകരണം, പഴയ കംപ്യൂട്ടറുകളും വാർത്താ വിനിമയ ഉപകരണങ്ങളും മാറ്റി പുതിയവ സ്ഥാപിക്കൽ, പുതിയ ലോറികൾ, പഴയ എയർ കണ്ടീഷനിംഗ് സംവിധാനം മാറ്റി പുതിയ സംവിധാനം സ്ഥാപിക്കൽ, 78 ഫോർക് ലിഫ്റ്റുകൾ, സേവനങ്ങൾക്കുള്ള ബസുകൾ, കാറുകൾ, ആംബുലൻസുകൾ, മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള വാഹനങ്ങൾ, ലേത്തിംഗ്, വെൽഡിംഗ് സജ്ജീകരണങ്ങൾ അടങ്ങിയ വർക്ക് ഷോപ്പ് എന്നിവയാണ് വികസന പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തുന്നത്. 

Latest News