ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ ഉല്ലാവാസില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് അപകടം. കെട്ടിടത്തിനുള്ളില്‍ അഞ്ചുപേരിലധികം കുടുങ്ങികിടക്കുന്നുണ്ട്. സൈബല്‍ ഹബ്ബില്‍നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്.അഗ്‌നിശമന സേനാംഗങ്ങളും ദേശീയ ദുരന്തനിവാരണ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങികിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.