Sorry, you need to enable JavaScript to visit this website.

സിബിഐ ഡയറക്ടറെ ഇന്ന്  തീരുമാനിക്കും ,  ജസ്റ്റിസ് എകെ സിക്രിയും  പിന്‍മാറി

സിബിഐ ഡയറക്ടറെ തീരുമാനിക്കാനായുള്ള ഉന്നതാധികാര സമിതി യോഗം ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരും. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് മറ്റംഗങ്ങള്‍.
ജനുവരി പത്തിനാണ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി നാഗേശ്വര്‍ റാവുവിന് താല്‍ക്കാലിക ചുമതല നല്‍കിയത്. അലോക് വര്‍മ്മയ്ക്ക് പകരമായി തുടരുന്ന ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവു ജനുവരി 31 വരെ ഔദ്യോഗിക പദവിയിലുണ്ടാവും. ഫെബ്രുവരി ഒന്നുമുതല്‍ പുതിയ സിബിഐ ഡയറക്ടര്‍ ചുമതലയേല്‍ക്കും.
34 പേരുടെ പ്രാഥമിക പട്ടിക നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയിരുന്നു. ഇതില്‍ നിന്നാണ് 1983,1984,1985 ബാച്ചിലെ 17 ഐപിഎസുകാരെ ഉള്‍ക്കൊള്ളിച്ചുള്ള ലിസ്റ്റ് കേന്ദ്ര പേഴ്‌സണല്‍ ആന്റ് ട്രയിനിംഗ് മന്ത്രാലയം തയ്യാറാക്കിയത്. ഇതില്‍ നാല് പേരുടെ പട്ടികയാണ് ഇന്ന് ഉന്നതതല സമിതി പരിഗണിക്കുക.
എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ വൈ.സി മോദിയുടെ പേരാണ് സാധ്യത പട്ടികയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. യോഗത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എടുക്കുന്ന നിലപാട് നിര്‍ണായകമാവും.
സീനിയോറിറ്റിയാണ് പരിഗണിക്കുന്നതെങ്കില്‍ ശിവാനന്തിന് നറുക്ക് വീഴും.  പ്രധാനമന്ത്രിക്ക് വ്യക്തിപരമായി അറിയാവുന്ന വ്യക്തിയാണ് അദ്ദേഹം എന്നത് സാധ്യത വര്‍ധിക്കുന്നു.  മാത്രമല്ല 2021 വരെ സര്‍വീസ് ഉണ്ട് അദ്ദേഹത്തിന്.  ശിവനന്തിനെ സി ബി ഐയില്‍ നിയമിക്കുമ്പോള്‍ ഒഴിവുവരുന്ന ഗുജറാത്ത് ഡിജിപി പദവിയിലേയ്ക്ക് സിബിഐയില്‍ നിന്നും പുറത്താക്കപ്പെട്ട രാകേഷ് അസ്താനയെ നിയമിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
അലോക് വര്‍മയെ പുറത്താക്കാന്‍ തീരുമാനിച്ച സമിതി യോഗത്തില്‍ ഖാര്‍ഗെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. അന്ന് ചീഫ് ജസ്റ്റിസിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത ജസ്റ്റിസ് എ.കെ സിക്രി പ്രധാനമന്ത്രിയ്‌ക്കൊപ്പം നിന്ന് നിലപാടെടുത്തു. 
അതേ സമയം ഇടക്കാല ഡയറക്ടര്‍ ആയി നാഗേശ്വര്‍ റാവുവിനെ നിയമിച്ചതിന് എതിരെ സന്നദ്ധ സംഘടനയായ കോമണ്‍ കോസ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പി•ാറിയിരുന്നു. ഉന്നതാധികാര സമിതിയില്‍ അംഗമായതിനാലാണ് ചീഫ് ജസ്റ്റിസ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പി•ാറിയത്. ജസ്റ്റിസ് എകെ സിക്രിയും അല്‍പം മുമ്പ് പിന്‍മാറി. 

Latest News