ന്യുദല്‍ഹി- വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍ പ്രദേശില്‍ പുതുതായി രൂപം കൊണ്ട് മായാവതി-അഖിലേഷ് യാദവ് (ബിഎസ്പി-എസ്.പി) സഖ്യത്തില്‍ കോണ്‍ഗ്രസിനെ കൂടി ഉള്‍പ്പെടുത്തിയാല്‍ ബിജെപി വെറും അഞ്ചും സീറ്റില്‍ മാത്രമായി ഒതുങ്ങുമെന്ന് അഭിപ്രായ സര്‍വെ. യുപിയിലെ ആകെ 80 സീറ്റുകളില്‍ 2014-ല്‍ 73 സീറ്റിലും ബിജെപി-അപ്‌ന ദള്‍ സഖ്യത്തിനായിരുന്നു ജയം. മറ്റു പാര്‍ട്ടികള്‍ക്കെല്ലാം കൂടി ബാക്കി ഏഴു സീറ്റുകളും. ഇത്തവണ ബിജെപി തറപ്പറ്റിക്കാന്‍ ബദ്ധവൈരികളായ ബിഎസ്പിയും എസ്പിയും കൈകോര്‍ത്തിരിക്കുകയാണ്. എന്നാല്‍ ഈ പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസിന് ഇടം നല്‍കിയിരുന്നില്ല. ഇവരോടൊപ്പം കോണ്‍ഗ്രസ്, ആര്‍.എല്‍.ഡി എന്നീ പാര്‍ട്ടികള്‍ കൂടി ചേര്‍ന്നാല്‍ ഇത്തവണ 75 സീറ്റുകള്‍ പ്രതിപക്ഷത്തിനു ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡെ-കാര്‍വി സര്‍വെയുടെ പ്രവചനം. 2,478 പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയാണിത്.
2014-ല്‍ ബിജെപിയും അപ്‌നാ ദളും 43.3 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു. ഇത് ഇത്തവണ 36 ശമതാനമായി കുറയുമെന്നും സര്‍വെ പറയുന്നു. പ്രതിപക്ഷത്തിന്റെ വോട്ടുവിഹിതം 54 ശതമാനത്തില്‍ നിന്നും 64 ശതമാനമായി ഉയരുകുയും ചെയ്യും. ബി.എസ്.പി, എസ്.പി, കോണ്‍ഗ്രസ്, ആര്‍.എല്‍.ഡി എന്നീ പാര്‍്ട്ടികള്‍ ഒറ്റക്കെട്ടായി ബിജെപിക്കെതിരെ രംഗത്തെത്തിയാല്‍ മാത്രം ഉണ്ടായേക്കാവുന്ന സാഹചര്യമാണിതെന്നും സര്‍വെ ഓര്‍മ്മിപ്പിക്കുന്നു.