ന്യൂദല്‍ഹി- ബജറ്റ് അവതരിപ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, റെയില്‍വേ മന്ത്രി പിയുഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കി. ചികിത്സക്കായി അരുണ്‍ ജെയ്റ്റ്‌ലി വിദേശത്തായതിനാലാണ് മാറ്റം. ജെയ്്റ്റ്‌ലിയുടെ ചികിത്സ പൂര്‍ത്തിയായി മടങ്ങിയെത്തുന്നതുവരെ ധനമന്ത്രാലയം, കോര്‍പറേറ്റ് മന്ത്രാലയം എന്നിവയുടെ അധിക ചുമതല പിയുഷ് ഗോയലിന് നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശുപാര്‍ശ ചെയ്തതായി രാഷ്ട്രപതിഭവന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജോലി പുനരാരംഭിക്കാന്‍ കഴിയുന്നതുവരെ ജെയ്റ്റലി വകുപ്പില്ലാ മന്ത്രിയായിരിക്കും. പിയുഷ് ഗോയലിന് റെയില്‍വേ മന്ത്രാലയത്തിനു പുറമെയാണ് അധിക ചുമതല.